നെല്ലിയാമ്പതി: ജലജന്യരോഗ നിയന്ത്രണ പരിപാടി, മഞ്ഞപിത്തരോഗ നിയന്ത്രണ പരിപാടി, ജലമാണ് ജീവൻ, ആരോഗ്യ ജാഗ്രത-2026 എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി.
ക്ലോറിനേഷൻ കാമ്പയിൻ നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പി. മായാണ്ടി നൂറടിയിൽ കിണറ്റിൽ ക്ലോറിനേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്, ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, സൈനു സണ്ണി, സോഷ്യൽ വർക്കറായ കെ. രാമർ, എന്നിവരടങ്ങുന്ന സംഘം പാടഗിരി, തോട്ടേക്കാട്, രാജാക്കാട്, പുല്ലാല ഓറിയന്റൽ, ലില്ലി, നൂറടി പാലം, കാരപ്പാറ, പൂത്തുണ്ട്, കൂനംമ്പാലം, എലാം സ്റ്റോർ, ഊത്തുകുഴി, ഓറഞ്ച് ഫാം, ചന്ദ്ര മല, കോട്ടയൻകാടു എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ടെത്തിയാണ് ക്ലോറിനേഷൻ നടത്തിയത്.